Shri. Pinarayi Vijayan

Chief Minister of Kerala

Shri V. Abdurahiman

Minister for Sports and Youth Affairs

Victory Is The Goal

ആമുഖം

WhatsApp Image 2021-01-04 at 1.26.11 PM

കളരിപ്പയറ്റ് പോലുള്ള ആയോധന കലകളുടെ ഉത്ഭവകേന്ദ്രമായ കേരളം അന്താരാഷ്ട്രപ്രശസ്തിയുള്ള പല കായിക ഇനങ്ങളിലും മികവ്തെളിയിച്ചിട്ടുണ്ട്. അതിൽ പ്രചുര പ്രചാരം നേടിയതും മികച്ച കായിക പാരമ്പര്യം കാഴ്ചവച്ചതുമായ ചിലതാണ്  ഫുട്ബോൾ, ഹോക്കി, കബഡി, അത്‌ലറ്റിക്സ് തുടങ്ങിയവ. ദേശീയ-അന്തർദേശീയതലത്തി‍ല്‍ ലോകോത്തര കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുള്ള നമ്മുടെ സംസ്ഥാനത്തി‍ല്‍ മുൻഗണനാ കായിക വിനോദങ്ങളിൽ ഒന്നാണ് അത്‌ലറ്റിക്സ്.

രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ നിരവധി തവണ കരസ്ഥമാക്കിയതിലൂടെ കേരളം അത്‌ തെളിയിച്ചിട്ടുണ്ട്. ഈ പ്രകടനങ്ങൾക്ക്  ഭാവിയിലും ഊർജ്ജം പകരുന്നതിന് സംസ്ഥാന സർക്കാർ വിവിധങ്ങളായ സൗകര്യങ്ങളൊരുക്കി വരുന്നു, അതിൽ പ്രധാനമാണ് തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള കായിക പരിശീലന കേന്ദ്രമായ ആസ്ട്ര. ഇതിനു പുറമേ കായിക പ്രകടനമികവ് പുലർത്തുന്നതിനും നിലനിർത്തുന്നതിനുമായി സംസ്ഥാനത്തൊട്ടാകെ മികച്ച പരിശീലനവും അന്തർ-സ്കൂൾ- ജില്ലാതല മത്സരങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്കൂൾതലം മുതൽ അത്‌ലറ്റിക്സ് എന്ന കായിക ഇനത്തെ പ്രചാരത്തിൽ എത്തിക്കുകയും അന്താരാഷ്ട്രനിലവാരമുള്ള അത്‌ലറ്റിക്സ് കായികതാരങ്ങളെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ കായിക യുവജനകാര്യാലയം മുഖേന നടപ്പിലാക്കുന്ന അടിസ്ഥാന അത്‌ലറ്റിക്സ് പരിശീലനപദ്ധതിയാണ് “സ്പ്രിന്‍റ്”

WhatsApp Image 2021-01-04 at 1.26.09 PM

സ്പ്രിൻറ് പരിശീലന പദ്ധതി

കായിക ഇനങ്ങളുടെ മാതൃസ്ഥാനം അലങ്കരിക്കുന്ന അത്‌ലറ്റിക്സ് പരിശീലിക്കുന്ന ഒരാൾക്ക് ശാരീരിക മാനസികബലം നൽകുന്നതോടൊപ്പം മികച്ച ശരീരിക ഏകോപനവും പ്രദാനം ചെയ്യുന്നു. ഓട്ടം, ചാട്ടം, എറിയൽ ഇനങ്ങൾ എന്നിവ ഉൾപ്പെട്ട ട്രാക്&ഫീൽഡ് കായിക ഇനത്തിൽ പ്രധാനമായും പങ്കെടുക്കുന്നവരുടെ കരുത്ത്, വേഗത, സഹിഷ്ണുത, വഴക്കം, നിയന്ത്രണം, ഏകോപനം, എന്നീ ശാരീരിക കഴിവുകൾ പരീക്ഷിക്കപ്പെടുന്നു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഈ കായിക വിനോദത്തിന് ഭാരതത്തിലെ മുഖ്യനിയന്ത്രണം എങ്കിലും അത്‍ലറ്റിക്സിൽ ഒരു ഒളിമ്പിക്സ് മെഡൽ നേടാൻ നാളിതുവരെ ഇന്ത്യയ്ക്ക് ആയിട്ടില്ല. ഇതിനു പരിഹാരമായി 5 മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികളെ ഗ്രാമം, നഗരം, ഗോത്രം, തീരദേശം മറ്റ് പിന്നോക്ക മേഖലകളിൽ നിന്നും കായിക മികവിന്‍റെ അടിസ്ഥാനത്തിൽ കണ്ടെത്തി മികച്ച പരിശീലനം നൽകി മികവുറ്റ കായിക താരങ്ങളായി വളർത്തിയെടുക്കുക എന്നതാണ് “സ്പ്രിന്‍റ്” എന്നറിയപ്പെടുന്ന അത്‌ലറ്റിക്സ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.

ആദ്യപാദത്തിൽ കേരളത്തിലെ 6 ജില്ലകളിൽ ഉള്ള 6 സ്കൂൾ കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 30 വിദ്യാർഥികൾ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.

WhatsApp Image 2021-01-04 at 1.26.03 PM

സ്പ്രിന്റ് പദ്ധതിഘടന

IAAF പോലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന അത്‍ലറ്റിക് കായിക മാമാങ്കത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ,  സംസ്ഥാന യുവജന കാര്യാലയം വഴി  2021-2022  സാമ്പത്തിക വർഷം നടപ്പിലാക്കുന്ന  സ്കൂള്‍ കുട്ടിക‍ള്‍ക്കായുള്ള  അത്‍ലറ്റിക് പരിശീലന പദ്ധതിയാണ് സ്പ്രിന്‍റ്. പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 6 സ്കൂളുകളിലായാണ് പ്രാധമികമായി പദ്ധതി  ആരംഭിക്കുന്നത്. ഓരോ കേന്ദ്രത്തിലും 30 വീതം ആകെ 180 വിദ്യാർത്ഥികളാണ്  തുടക്കത്തില്‍ സംസ്ഥാനത്ത് പദ്ധതിയുടെ  ഭാഗമാവുക. ഇവര്‍ക്ക്  പ്രഗല്‍ഭരായ  കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ  മികച്ച സാങ്കേതിക  ഉപകരണങ്ങളുടെ സഹായത്തോടെ  മികച്ച പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തുടര്‍ന്നുള്ള ഘട്ടങ്ങളിൽ  ഏപ്രിൽ – മെയ്  മാസത്തില്‍ പ്രതേക സമ്മർ കോച്ചിങ് ക്യാംപുകളും സംഘടിപ്പിക്കും.

പ്രത്യേകതകൾ

  • മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള പരിശീലന കേന്ദ്രങ്ങൾ.
  • എല്ലാ പരിശീലന കേന്ദ്രത്തിലും അതി വിദഗ്ധ പരിശീലകരുടെ സേവനം
  • ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 30 പേർക്ക് വീതം പരിശീലനം
  • പരിശീലനാർത്തികളെ പരിശീലന കേന്ദ്ര അടിസ്ഥാനത്തിൽ ബാച്ചുകൾ ആയി തിരിച്ച് വിവിധ കായിക ഇനങ്ങളിൽ 9 മാസത്തെ ചിട്ടയായ പരിശീലനം
  • സുതാര്യമായ പദ്ധതി നിര്‍വഹണതിനും മേൽനോട്ടത്തിനായി പരിശീലന പുരോഗതി, ഹാജർ, രജിസ്ട്രേഷൻ, എന്നിവ സംബന്ധമായ വിവരങ്ങൾ ഓൺലൈൻ മുഖേന ബന്ധപ്പെട്ട അധികാരികൾക്ക് ലഭ്യമാക്കുകയും ഇത് ഡോക്യുമെന്‍റേഷന്‍റെ ഭാഗമായി സുരക്ഷിതമായി സംരക്ഷിക്കപ്പെടുകയും ചെയ്യും.

രജിസ്ട്രേഷൻ

സ്പ്രിന്‍റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്കൂളുകളിൽ സമർപ്പിത കായിക കേന്ദ്രങ്ങൾ തുറക്കുകയും അത്‌ലറ്റിക്സിൽ താല്പര്യമുള്ള 5 മുതൽ 12 വരെ പ്രായ പരിധിയിൽപെട്ട എല്ലാ വിദ്യാർത്ഥികൾക്കും അവർ പഠിക്കുന്ന സ്കൂളുകൾ വഴിയും ഓൺലൈനായും രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യും. ഓരോ കേന്ദ്രങ്ങളിലും പരമാവധി വിദ്യാർഥികളുടെ എണ്ണം 30 ആണ്. രണ്ടുമാസത്തെ വിദഗ്ധ പരിശീലനത്തിനുശേഷം 10 വിദ്യാർത്ഥികൾ വീതമുള്ള മൂന്ന് ബാച്ചുകൾ ആയി തിരിച്ച് ഓട്ടം(run), ചാട്ടം(jump),  എറിയൽ(throw) എന്നീ ഇനങ്ങളിൽ വെവ്വേറെ ശ്രദ്ധയും പരിശീലനവും ഉറപ്പാക്കുകയും പരിശീലനാ‌‌‌‌ർഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യും.

Directorate of Sports & Youth affairs Government of Kerala

TEAMWORK MAKES THE DREAM WORK

പദ്ധതി നിരീക്ഷണവും വിലയിരുത്തലും

9 മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കായികക്ഷമതാ പരിശോധന, പദ്ധതി പരിശീലന പുരോഗതി എന്നിവ അധികൃതർ, വിദഗ്ധ കമ്മറ്റി എന്നിവരാൽ വിലയിരുത്തപ്പെടുകയും അതി അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുകയും ചെയും.